പെരുമ്പാവൂര്‍: ബിരിയാണി ഉണ്ടാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൂട്ടബലാല്‍സംഗം ചെയ്ത നാലുപേര്‍ അറസ്റ്റിലായി. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ 19 കാരികാരിയാണ് ബലാല്‍സംഗത്തിനിരയായത്. ബംഗാള്‍ സ്വദേശികളായ സലിം മണ്ഡല്‍ (30), മുകളിന്‍ അന്‍സാരി (28), മുനിറുല്‍ (20), ഷക്കീബൂല്‍മണ്ഡല്‍ (23) എന്നിവരാണ് അറസ്റ്റിലായത് .
വെങ്ങോല എണ്‍പതാം മൈലില്‍ ഭര്‍ത്താവിനൊപ്പം വാടകയ്ക്ക് താമസിക്കുകയാണ് യുവതി. ഭര്‍ത്താവ് ജോലിക്കുപോയശേഷം സൗഹൃദം നടിച്ചെത്തിയ യുവാക്കള്‍ ബിരിയാണി ഉണ്ടാക്കിത്തരണമെന്നാവശ്യപ്പെട്ട് യുവതിയെ അവരുടെ മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മുറിയിലെത്തിയ യുവതിയെ പ്രതികള്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു. സംഭവത്തിന് ശേഷം പ്രതികള്‍ സംസ്ഥാനം വിട്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.