ന്യൂഡല്‍ഹി: എയിംസ് ബിഎസ്സി (ഓണേഴ്സ്) നഴ്സിങ്, ബിഎസ്സി പാരാമെഡിക്കല്‍ കോഴ്‌സുകള്‍, ബി. എസ്സി. നഴ്സിങ് (പോസ്റ്റ് ബേസിക്) എന്നിവയ്ക്കുള്ള ബേസിക് റജിസ്‌ട്രേഷന്‍ ഏപ്രില്‍ 6 വരെ നടത്താം.ന്യൂഡല്‍ഹി ഉള്‍പ്പെടെയുള്ള ക്യാംപസുകളില്‍ കുറഞ്ഞ ഫീസില്‍ മികച്ച പഠനത്തിനുള്ള അവസരമാണിത്.ബേസിക് റജിസ്‌ട്രേഷന്‍ സ്വീകരിച്ചോ ഇല്ലയോയെന്ന് ഏപ്രില്‍ 9ന് അറിയാം. പോരായ്മകളുണ്ടെങ്കില്‍ ഏപ്രില്‍ 15ന് അകം പരിഹരിക്കണം. ബേസിക് സ്വീകരിച്ച കാര്യം അന്തിമമായി ഏപ്രില്‍ 20ന് അറിയിക്കും. ഏപ്രില്‍ 26ന് സൈറ്റില്‍ പ്രോസ്‌പെക്ടസ് വരും. ഫൈനല്‍ റജിസ്‌ട്രേഷനുള്ള കോഡ് മേയ് 13ന് അകം പൂര്‍ത്തിയാകും. മേയ് 25ന് അകം ഫൈനല്‍ റജിസ്‌ട്രേഷനും നടത്തണം. അഡ്മിറ്റ് കാര്‍ഡ് ജൂണ്‍ മൂന്നിനകം പ്രതീക്ഷിക്കാം. 2020ല്‍ ബേസിക് റജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് ഇപ്പോള്‍ കോഡ് ജനറേഷനും ഫൈനല്‍ റജിസ്‌ട്രേഷനും നടത്താം. അവര്‍ വീണ്ടും ബേസിക് റജിസ്‌ട്രേഷന്‍ നടത്തേണ്ട വിവിധ എംഎസ്സി, എം ബയോടെക്‌നോളജി, എംഎസ്സി നഴ്സിങ് കോഴ്‌സുകളിലേക്കും ഏപ്രില്‍ 6 വരെ ബേസിക് റജിസ്‌ട്രേഷനും, തുടര്‍ന്ന് കോഡ് ജനറേഷനും ഫൈനല്‍ റജിസ്‌ട്രേഷനും നടത്താം.
എന്‍ട്രന്‍സ് പരീക്ഷ: ബിഎസ്സി (ഓണേഴ്സ്) നഴ്സിങ്ങിന് ജൂണ്‍ 14; മറ്റുള്ളവയ്ക്ക് ജൂണ്‍ 27.
പ്രോഗ്രാമുകള്‍
1) ബിഎസ്സി (ഓണേഴ്സ്) നഴ്സിങ്: 55 % മാര്‍ക്കോടെ ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി അടങ്ങിയ പ്ലസ്ടു. പട്ടികവിഭാഗം 50%.
2) ബിഎസ്സി പാരാമെഡിക്കല്‍ കോഴ്‌സുകള്‍: 50 % മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി എന്നിവയ്ക്കു പുറമേ മാത്‌സ് / ബയോളജി അടങ്ങിയ പ്ലസ്ടു. പട്ടികവിഭാഗം 45%.
3) ബിഎസ്സി. നഴ്സിങ് (പോസ്റ്റ് ബേസിക്): പ്ലസ്ടു, ജിഎന്‍എം ഡിപ്ലോമ, നഴ്‌സിങ് കൗണ്‍സിലിന്റെ നഴ്‌സ്, മിഡ്‌വൈഫ് റജിസ്‌ട്രേഷന്‍. 2003ലെ ഇന്റഗ്രേറ്റഡ് കോഴ്‌സ് പാസാകാത്ത പുരുഷന്മാര്‍ നഴ്‌സ് റജിസ്‌ട്രേഷനു പുറമേ മിഡ്വൈഫറിക്കു പകരം ഇനിപ്പറയുന്നവയിലൊന്നില്‍ ആറു മാസത്തെ പരിശീലനം നേടിയിരിക്കണം – ഓപ്പറേഷന്‍ തിയറ്റര്‍ ടെക്‌നിക്‌സ് / ഒഫ്താല്‍മിക് / ലെപ്രസി / ടിബി / സൈക്യാട്രിക് ന്യൂറോളജിക്കല്‍ & ന്യൂറോ സര്‍ജിക്കല്‍ / കമ്യൂണിറ്റി ഹെല്‍ത്ത് / കാന്‍സര്‍ / ഓര്‍ത്തോപീഡിക് നഴ്സിങ്.