കോട്ടയം: 1115 ബൂത്തുകള്‍ നിരീക്ഷണത്തില്‍

കോട്ടയം: ജില്ലയില്‍ സെന്‍സിറ്റീവ്, ക്രിട്ടിക്കല്‍  വിഭാഗങ്ങളില്‍പെടുന്നവ ഉള്‍പ്പെടെ 1115 ബൂത്തുകള്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. ഇതില്‍ 1092 ബൂത്തുകളില്‍നിന്ന് വെബ് കാസ്റ്റിംഗ് ഉണ്ടാകും. 

ഇന്റര്‍നെറ്റ് കണക്ടിവിറ്റി കുറഞ്ഞ മേഖലകളിലെ 23 ബൂത്തുകളില്‍ റെക്കോര്‍ഡിംഗ് സൗകര്യത്തോടെ സിസിടിവി ക്യാമറകള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഈ ബൂത്തുകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ തത്സമയം പരിശോധിക്കുന്നതിനായി കളക്ടറേറ്റില്‍ വിപുലമായ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും. വെബ് കാസ്റ്റിംഗിന്റെ ട്രയല്‍ റണ്‍ ഏപ്രില്‍ 3ന് നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →