ന്യൂഡല്‍ഹി: കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍കരുതലായാണ് ആശുപത്രിയിലേക്ക് മാറിയതെന്ന് സച്ചിന്‍. മാര്‍ച്ച് 27നാണ് സച്ചിന് കൊവിഡ് സ്ഥിരീകരിച്ചത്. സച്ചിന്‍ തന്നേയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ ആശുപത്രിയില്‍ ചികില്‍സ തേടിയ വിവരം അറിയിച്ചത്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആശുപത്രിയില്‍ പ്രവേശിക്കുകയാണെന്നും കുറച്ച് ദിവസങ്ങള്‍ക്കകം മടങ്ങിവരാനാകുമെന്നും അദ്ദേഹം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →