ഹൈദരാബാദ്: മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ ഗോദാവരി നദിയില്‍ മുങ്ങി മരിച്ചു. ഗോദാവരി പുഷ്‌കര്‍ ഘട്ടില്‍ പൂജ ചെയ്യാനെത്തിയവരില്‍ കുട്ടികള്‍ നദിയിലേക്ക് വഴുതി വീഴുകയായിരുന്നു. ഇതോടെ രക്ഷിക്കാന്‍ ശ്രമിച്ച മുതിര്‍ന്നവരും നദിയിലേക്ക് വീണു. നിസാമാബാദ് സ്വദേശിയായ ബൊബ്ലി (40), മക്കളായ ശ്രീകര്‍ (14), സിദ്ധാര്‍ഥ് (16), മല്‍ക്കുര്‍ സ്വദേശിയായ രാജു(24), നന്ദിപേട്ട് സ്വദേശികളായ സുരേഷ് (40), യോഗേഷ് (16) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ബല്‍കൊണ്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഒരു കുട്ടിയെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി. നിസാമാബാദ്, മഖ്ലൂര്‍, നന്ദിപേട്ട് എന്നിവിടങ്ങളില്‍ നിന്ന് എത്തിയവരാണ് മരിച്ചത്.
ഹൈദരാബാദ്: മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ ഗോദാവരി നദിയില്‍ മുങ്ങി മരിച്ചു
