ബറോസിന് ഇന്ന് തുടക്കം. സംവിധായകന്റെ കുപ്പായമണിഞ്ഞ് മോഹൻലാൽ

കൊച്ചി: നടനായും നിർമ്മാതാവായും ചലച്ചിത്രലോകത്ത് തന്റെതായ ആധിപത്യം സ്ഥാപിച്ച മോഹൻലാൽ ആദ്യമായി സംവിധാന കുപ്പായമണിയുന്നു. ബറോസ് ഓഫ് ഡി ഗാമാസ് ട്രഷർ എന്ന സിനിമയുടെ ആദ്യ ദിവസത്തെ ചിത്രങ്ങൾ മോഹൻലാൽ പങ്കുവെച്ചു. ത്രീഡിയിൽ ആയിരിക്കും ചിത്രം പ്രദർശനത്തിന് എത്തുന്നത്. മാർച്ച് 24-ന് നടന്ന പൂജയുടെ ചടങ്ങിൽ മമ്മൂട്ടി പ്രിയദർശൻ, ദിലീപ്, സത്യൻഅന്തിക്കാട്, ഫാസിൽ, തുടങ്ങിയവർ പങ്കെടുത്തു. കാക്കനാട് നവോദയ സ്റ്റുഡിയോയിലാണ് ചിത്രീകരണത്തിന് തുടക്കം കുറിക്കുന്നത്. മൈ ഡിയർ കുട്ടിച്ചാത്തന്റെ സംവിധായകൻ ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ബറോസ് നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. ഈ ചിത്രത്തിൽ പൃഥ്വിരാജ് ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. വിദേശ താരങ്ങളാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →