ന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ട്രെയിന്‍ യാത്രയ്ക്കിടെ കന്യാസ്ത്രീകളെ ആക്രമിച്ചെന്ന പരാതിയില്‍ വിശദീകരണം തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. നോര്‍ത്ത്-സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജരും ആര്‍പിഎഫ് എഡിജിപിയും ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 01/04/21 വ്യാഴാഴ്ച ഉത്തരവിട്ടു.
നാലാഴ്ചയ്ക്കകം മറുപടി നല്‍കണം. സുപ്രിംകോടതി അഭിഭാഷക ജെസി കുര്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിയുടെ പകര്‍പ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറാനും കമ്മീഷന്‍ നിര്‍ദേശം നല്‍കി.

