കോഴിക്കോട്: ഇനി പോളിംഗ് ബൂത്തില്‍ പോയി വോട്ടുചെയ്യാനില്ലെന്ന് ചരിത്രകാരന്‍ എംജിഎസ് നാരായണന്‍. എംജിഎസ് മരിച്ചുവെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വ്യാജ വാര്‍ത്തകണ്ട് ഉദ്യോഗസ്ഥര്‍ വിശ്വസിച്ചതാണ് തന്റെ വോട്ട് നഷ്ടപ്പെടാന്‍ ഇടയാക്കിയത് . കൂടാതെ പോളിംഗ് ബൂത്തില്‍ പോയി വോട്ടുചെയ്യാന്‍ തന്റെ ആരോഗ്യ സ്ഥികതി മോശവുമാണ് എംജിഎസ് പറഞ്ഞു.
തപാല്‍ വോട്ടിനായി എംജിഎസ് വീട്ടില്‍ കാത്തിരുന്നു. എന്നാല്‍ തൊട്ടടുത്തുളള പലരും വോട്ട് ചെയ്തപ്പോള്‍ തന്റെ വീട്ടിലാരും വന്നില്ലെന്നും എംജിഎസ് ചൂണ്ടിക്കാണിച്ചു. അദ്ദേഹം ജീവിച്ചിരിപ്പില്ലെന്ന് ബൂത്തുലവല്‍ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ടു നല്‍കിയതാണ് കാരണം. തനിക്ക് 90 വയസുണ്ടെന്നും ഇക്കാലത്തിനിടയില്‍ ഇതുവരെ വോട്ടു ചെയ്യാതിരുന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥരുടെ പിഴവില്‍ നടപടിയുണ്ടാവുമെന്ന് ജില്ലാ കളക്ടര്‍ എസ് സാംബശിവറാവു പറഞ്ഞു. വോട്ടവകാശം നഷ്ടപ്പെടില്ലെന്നും എംജിഎസ് ബുത്തിലെത്തി വോട്ടുചെയ്യാനുളള എല്ലാ സൗകര്യവും ഒരുക്കുമെന്നും കലക്ടര്‍ ഉറപ്പുനല്‍കുന്നു.

