‘തെരഞ്ഞെടുപ്പിനിടയിൽ ഇനിയും ബോംബുകൾ പൊട്ടും’ പ്രതിപക്ഷത്തെയും കേന്ദ്ര ഏജൻസികളെയും വിമർശിച്ച് പിണറായി വിജയൻ

കാഞ്ഞങ്ങാട്: സംസ്ഥാന സർക്കാരിനെ നേരിടാന്‍ ഇനിയും നുണക്കഥകളുമായി പ്രതിപക്ഷം രംഗത്തെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിടിച്ചുകുലുക്കുന്ന ഒരു ബോംബ് വരാനിരിക്കുന്നു എന്ന പ്രചരണം നടക്കുന്നുണ്ട്. ഒരുപാട് നുണകളാണ് പടച്ചുവിടുന്നത്. നുണ പടച്ചുവിടാന്‍ പ്രത്യേക സംവിധാനമൊരുക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 30/03/21 ചൊവ്വാഴ്ച പെരിയയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘ഒരുപാട് നുണകളാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. നുണ പടച്ചുവിടാന്‍ പ്രത്യേക സംവിധാനമൊരുക്കിയിരിക്കുകയാണ്. എങ്ങനെ നുണ പയറ്റാമെന്ന ഗവേഷണമാണ്. ഇപ്പോള്‍ പറച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഇനി അഞ്ചുദിവസമല്ലേ ഉള്ളു. ഇനിയുള്ള ദിവസങ്ങളില്‍ വലിയ നുണ ബോംബ് വരാന്‍ പോവുന്നു എന്നാണ് പറയുന്നത്. ഭയങ്കര ബോംബ് വാന്‍ പോവുന്നെന്ന്. നാട് ഏത് ബോംബിനെയും നേരിടാന്‍ തയ്യാറാണ്. കാരണം, എല്ലാവര്‍ക്കും അറിയാം ഇതിന്റെ പിന്നിലെന്താണെന്ന്. അത് ആദ്യംതന്നെ മനസിലങ്ങ് കരുതിയാല്‍ മതി’, പിണറായി വിജയന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →