ബിരിയാണിയുടെ പ്രദർശനത്തിന് വിലക്ക്

സംവിധായകൻ സജിൻ ബാബുവിന്റ ദേശീയ സിനിമ അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ച സിനിമയാണ് ബിരിയാണി .ഈ ചിത്രത്തിന്റെ പ്രദർശന സൗകര്യം പല തീയേറ്ററുകളും നിഷേധിക്കുന്നു എന്ന് പ്രസ്ക്ലബ്ബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്ന സജിൻ ബാബു പറഞ്ഞു. ഈ സിനിമ പ്രദർശിപ്പിക്കണ്ട എന്ന് സംഘടന തീരുമാനിച്ചതായാണ് ചില തിയേറ്ററുകാർ പറയുന്നത്.

ഈ ചിത്രത്തിൽ ഇസ്ലാം വിരുദ്ധത ഉണ്ടെന്ന് ചിലർ ആരോപിക്കുമ്പോൾ മറ്റുചിലർ സദാചാര പ്രശ്നമാണ് ഉന്നയിക്കുന്നത്. ഇത് രണ്ടും ശരിയല്ല എന്നും ഖദീജ സ്ത്രീയിലൂടെ സത്യസന്ധമായി കാര്യങ്ങൾ പറയാനാണ് ശ്രമിച്ചത് എന്നും എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട് എങ്കിലും സിനിമയിൽ രാഷ്ട്രീയം ഒന്നുമില്ല എന്നും സജിൻ പറഞ്ഞു.

ഒട്ടേറെ വിദേശരാജ്യങ്ങളിൽ പ്രദർശിപ്പിച്ച പ്രശംസ നേടിയ ഈ മലയാള ചിത്രത്തിന്റെ പ്രദർശനം സ്വന്തം നാട്ടിൽ നിഷേധിക്കുന്നത് അത്ഭുതപ്പെടുകയാണ് . എല്ലാകാലത്തും കാഴ്ചക്കാരെ തടയാൻ സാധിക്കില്ല. ഒ ടി ടി റിലീസ് ആണ് അടുത്ത ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →