ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ.മാണി

തിരുവനന്തപുരം: ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെട ണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ.മാണി. ഇക്കാര്യം പൊതുസമൂഹത്തിൽ ചർച്ചയാകുന്നുണ്ടെന്നും ഇതിൽ യാഥാർഥ്യമുണ്ടോ എന്നതില്‍ വ്യക്തത വരുത്തണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

ഒരു പ്രമുഖ ചാനലിൻ്റെ പ്രത്യേക പരിപാടിയിൽ പങ്കെടുത്ത് 28/03/21 ഞായറാഴ്ച സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി. ഹൈക്കോടതിയടക്കം തള്ളിക്കളഞ്ഞ വിഷയമല്ലേയെന്ന ചോദ്യത്തിന് വിഷയം വീണ്ടും ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ അത് പരിശോധിക്കപ്പെടേണ്ടതുണ്ടെന്നായിരുന്നു ജോസ് കെ മാണിയുടെ മറുപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →