സിആര്‍പിഎഫിന് നേരെ ഗ്രനേഡ് ആക്രമണം: പ്രദേശവാസികള്‍ക്ക് പരിക്ക്

അനന്ത്‌നാഗ്: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ബിജ്‌ബെഹരായിലെ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്) ബങ്കറിന് നേരെ തീവ്രവാദികള്‍ ഗ്രനേഡ് എറിഞ്ഞു. ആക്രമണത്തില്‍ പ്രദേശവാസികളായ രണ്ടുപേര്‍ക്ക് പരിക്കേറ്റു.ലക്ഷ്യ സ്ഥാനത്ത് എത്താതെ റോഡില്‍ വെച്ചു തന്നെ ഗ്രനേഡ് പൊട്ടിയതിനെ തുടര്‍ന്നാണ് പ്രദേശവാസികള്‍ക്ക് പരിക്കേറ്റതെന്ന് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നതായി പോലീസിന് വിവരം ലഭിച്ചത്. ഉടന്‍ പോലീസ് സ്ഥലത്ത് എത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായാണ് വിവരം. അതേസമയം പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അനേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →