കോട്ടയം: അവശ്യ സേവന വിഭാഗങ്ങളിലെ ആബ്സെന്റീ വോട്ടര്‍മാരുടെ തപാല്‍ വോട്ടിംഗ് മാര്‍ച്ച് 28 മുതൽ 30 വരെ നടക്കും. ഓരോ മണ്ഡലത്തിലും സജ്ജീകരിച്ചിട്ടുള്ള വോട്ടിംഗ് കേന്ദ്രത്തില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയുള്ള സമയത്ത് വോട്ടു ചെയ്യുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടു ചെയ്യുന്നതിന് സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും ഹാജരാക്കേണ്ടതുണ്ട്.
അവശ്യ സേവന വിഭാഗങ്ങളിലെ ആബ്സെന്റീ വോട്ടര്‍മാര്‍ക്കായി ഓരോ നിയോജക മണ്ഡലത്തിലും സജ്ജമാക്കിയിട്ടുള്ള തപാല്‍ വോട്ടിംഗ് കേന്ദ്രങ്ങളുടെ പട്ടിക ചുവടെ.
മണ്ഡലം, പോളിംഗ് സ്റ്റേഷന് എന്ന ക്രമത്തില്‍.
പാലാ-കാര്‍മല്‍ പബ്ലിക് സ്കൂള്‍ പാലാ
കടുത്തുരുത്തി-സെന്റ് മേരീസ് ബോയ്സ് എല്‍.പി.എസ് കുറവിലങ്ങാട്
വൈക്കം-സത്യഗ്രഹ സ്മാരക ശ്രീനാരായണ എച്ച്.എസ്. എസ് വൈക്കം
ഏറ്റുമാനൂര്‍-സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്. അതിരമ്പുഴ
കോട്ടയം-ബേക്കര്‍ മെമ്മോറിയല്‍ എല്‍.പി.എസ് കോട്ടയം
പുതുപ്പള്ളി-പി.ടി.എം എച്ച്.എസ്.എസ് വെള്ളൂര്‍ പാമ്പാടി
ചങ്ങനാശേരി-ഗവണ്മെന്റ് മുഹമ്മദന്‍സ് യു.പി.എസ് ചങ്ങനാശേരി കാഞ്ഞിരപ്പള്ളി-ഗവണ്മെന്റ് ഹൈസ്കൂള്‍ വാഴൂര്‍
പൂഞ്ഞാര്‍-സെന്റ് ആന്റണീസ് പബ്ലിക് സ്കൂള്‍ ആന്റ് ജൂണിയര്‍ കോളേജ് ആനക്കല്ല്

