ടോമിൻ ഡി സിൽവ സംവിധാനം ചെയ്ത് ജോജു ജോർജ്ജ്, പൃഥ്വിരാജ് സുകുമാരൻ , എന്നിവർക്കൊപ്പം ഷീലു എബ്രഹാം മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് സ്റ്റാർ . മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെട്ട ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരുന്നു.ചിത്രം ഏപ്രിൽ ഒമ്പതിന് തീയേറ്ററിൽ റിലീസിംഗിനായി ഒരുങ്ങുന്നു. എബ്രഹാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിച്ച ഈ ചിത്രത്തിൽ അതിഥി താരമായാണ് പൃഥ്വിരാജ് എത്തുന്നത് എങ്കിലും ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആർദ്ര എന്ന നായികാ കഥാപാത്രത്തെയാണ് ഷീലു എബ്രഹാം അവതരിപ്പിക്കുന്നത്. സാനിയ ബാബു, ബേബി ശ്രീലക്ഷ്മി, ഗായത്രി അശോക്, തൻമയ് മിഥുൻ, ജാഫർ ഇടുക്കി, ഷൈനി സാറ,രാജേഷ്ജി, സുബലക്ഷ്മി അമ്മ, സരസ ബാലുശ്ശേരി, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ .
എം ജയചന്ദ്രൻ , രഞ്ജിൻ രാജ് എന്നിവർ ചേർന്നാണ് ഹരി നാരായണന്റെ വരികൾക്ക് ഈണം നൽകുന്നത്. നവാഗതനായ സുവിൻ എസ് സോമശേഖരൻ രചനയും പ്രോജക്ട് ഡിസൈനർ ബാദുഷാ യും ഛായാഗ്രഹണം ഭാസ്കരനും,ചിത്രസംയോജനം ലാൽ കൃഷ്ണനും ,പ്രൊഡക്ഷൻ കൺട്രോളർ റിച്ചാർഡും നിർവ്വഹിക്കുന്നു.
ഈ ചിത്രത്തിന്റ പശ്ചാത്തലസംഗീതം ഒരുക്കുന്നത് വില്യം ഫ്രാൻസിസും കലാസംവിധാനം കമർ എടക്കരയും വസ്ത്രാലങ്കാരം അരുൺ മനോഹറും മേക്കപ്പ് റോഷൻ എൻ ജി യും ,അജിത്ത് എം ജോർജും നിർവഹിക്കുന്നു.
അമീർ കൊച്ചിൻ ഫിനാൻസ് കൺട്രോളറും സുഹൈൽ എം, വിനയൻ ,എന്നിവർ ചീഫ് അസോസിയേറ്റ്സുമാണ്. പിആർഒ പി ശിവപ്രസാദ്, സ്റ്റീൽസ് അനീഷ് അർജുൻ , ഡിസൈൻസ് 7 കോം എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

