കാസകോട്: 12ഡി ഫോം നല്‍കിയ അവശ്യ സര്‍വീസുകാര്‍ക്ക് മാര്‍ച്ച് 28, 29, 30 തീയതികളില്‍ വോട്ട് ചെയ്യാം

കാസകോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിച്ച അവശ്യ സര്‍വീസില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മാര്‍ച്ച് 28, 29, 30 തീയതികളില്‍ പ്രത്യേക വോട്ടിംഗ് കേന്ദ്രങ്ങളില്‍ വോട്ട് ചെയ്യാം. ഇതിനായി 12ഡി ഫോമില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് മാത്രമാണ് വോട്ട് ചെയ്യാന്‍ അവസരം. വോട്ടെടുപ്പ് ദിവസം ജോലി ചെയ്യേണ്ടിവരുന്നതിനാല്‍ സ്വന്തം പോളിംഗ് ബൂത്തുകളില്‍ എത്താന്‍ കഴിയാത്ത അവശ്യ സര്‍വീസില്‍പ്പെടുന്നവരെ ആബ്സെന്റീസ് വോട്ടര്‍ വിഭാഗത്തില്‍പ്പെടുത്തിയാണ് പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചത്. 

അതത് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ക്രമീകരിച്ച പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങള്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ ബന്ധപ്പെട്ട അസി. റിട്ടേണിങ് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുക. ആ ബസന്റീസ് വോട്ടര്‍മാര്‍ അവരുടെ സര്‍വ്വീസ് ഐ ഡി കാര്‍ഡ് സഹിതം പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങളിലെത്തി വോട്ട് ചെയ്യണം. പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങളിലെ നടപടി ക്രമങ്ങല്‍ള്‍ വീക്ഷിക്കുന്നതിന് സ്ഥാനാര്‍ഥികള്‍ക്ക് അവരുടെ ഏജന്റുമാരെ നിയോഗിക്കാന്‍ അവസരമുണ്ട്. 

നിയോജക മണ്ഡലം, പോസ്റ്റല്‍ വോട്ടിങ് കേന്ദ്രം എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു: മഞ്ചേശ്വരം: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം (ഗ്രൗണ്ട് ഫ്‌ളോര്‍ റൂം നമ്പര്‍ 7)
കാസര്‍കോട്: റവന്യു ഡിവിഷണല്‍ ഓഫീസ്, പോര്‍ട്ട് ഓഫീസ് ബില്‍ഡിങ്
ഉദുമ: ഉദുമ ഗവ. എല്‍ പി സ്‌കൂള്‍.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം.
തൃക്കരിപ്പൂര്‍: നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം

പോസ്റ്റല്‍ ബാലറ്റിന് അര്‍ഹരായ അവശ്യ സര്‍വീസുകള്‍: എക്‌സൈസ്, മില്‍മ, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി, ട്രഷറി സര്‍വ്വീസ്, ഫോറസ്റ്റ്, കേന്ദ്ര ഗവ. സ്ഥാപനങ്ങള്‍ (ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍, ബിഎസ്എന്‍എല്‍, റെയില്‍വേ, പോസ്റ്റല്‍ ആന്‍ഡ് ടെലിഗ്രാഫ്, ഏവിയേഷന്‍), ആംബുലന്‍സ്, ഏവിയേഷന്‍, ഷിപ്പിങ്, തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള മാധ്യമപ്രവര്‍ത്തകര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →