ന്യൂഡല്‍ഹി: കമ്പനിയുമായുള്ള ഉല്‍പാദന പങ്കിടല്‍ കരാര്‍ (പിഎസ്സി) 10 വര്‍ഷത്തേക്ക് കൂടി നീട്ടുന്നതിന് വേദാന്ത കമ്പനിയില്‍ നിന്ന് 10 ശതമാനം അധിക ഓഹരി ചോദിക്കാമെന്ന് കേന്ദ്രത്തോട് ഡല്‍ഹി കോടതി. രാജസ്ഥാനിലെ ബാര്‍മര്‍ ഓയില്‍ഫീല്‍ഡില്‍ നിന്ന് വേദാന്ത ഉല്‍പാദിപ്പിക്കുന്ന എണ്ണയില്‍ നിന്ന് അധിക ഓഹരി ചോദിക്കുന്നത് സംബന്ധിച്ചാണ് കോടതിയുടെ നിരീക്ഷണം. നിബന്ധനകള്‍ക്ക് വിധേയമായി കരാര്‍ നീട്ടുമ്പോള്‍ സര്‍ക്കാരിന്റെ അവകാശത്തിന് ഒരു വിലക്കും ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.1995 മെയ് 15 ന് നിലവിലുണ്ടായിരുന്ന അതേ നിബന്ധനകളും വ്യവസ്ഥകളും പ്രകാരം 2030 വരെ കരാറിന്റെ കാലാവധി നീട്ടണമെന്ന വേദാന്തയുടെ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. 25 വര്‍ഷം മുമ്പ് നിലവിലുണ്ടായിരുന്ന അതേ നിബന്ധനകളിലും വ്യവസ്ഥകളിലും നിരുപാധികമായി പിഎസ്സിയുടെ വിപുലീകരണം നടത്താന്‍ കഴിയില്ലെന്നും ബെഞ്ച് പറഞ്ഞു.
പിഎസ്സി കരാര്‍: വേദാന്തയില്‍ നിന്ന് 10 ശതമാനം അധിക ഓഹിരി ചോദിക്കാമെന്ന് കോടതി
