ഗൃഹനാഥന്റെ മരണം: ഭാര്യയും മകളുമടക്കം ആറുപേര്‍ പോലീസ് കസ്റ്റഡിയില്‍

വെളളരിക്കുണ്ട് : വെളളരിക്കുണ്ട് കടുമേനിയ സര്‍ക്കാരിയാ പട്ടികജാതി കോളനിയിലെ പാപ്പിനി വീട്ടില്‍ രാമകൃഷ്ണന്‍ (40)ന്റെ മരണം കൊലാപാതകമാണെന്ന് തെളിഞ്ഞു. ഭാര്യയും മകളും ഉള്‍പ്പടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രാമകൃഷ്ണന്റെ ഭാര്യ പികെ തമ്പായി(40), മകള്‍ പി.ആര്‍. രാധിക(19) കോളനിയിലെ പിഎസ്,സുനില്‍ (19), പ്രായപൂര്‍ത്തിയാകാത്ത ഒരു യുവാവ്, യുവതി എന്നിവരുള്‍പ്പെടെ ആറുപേരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

22/03/21 ചൊവ്വാഴ്ച രാവിലെയാണ് രാമകൃഷ്ണന്റെ മൃതദേഹം വീടിന് സമീപത്തെ കുറ്റിക്കാട്ടിലെ വഴിയരികില്‍ കണ്ടെത്തിയത്. മരണത്തില്‍ സംശയം തോന്നിയ നാട്ടുകാരും ബന്ധുക്കളും മൃതദേഹം മറവു ചെയ്യുന്നത് തടഞ്ഞിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്യുമെന്ന് പോലീസിന്റെ ഉറപ്പിനെ തുടര്‍ന്നാണ് സംസ്‌കാരം നടത്താന്‍ അ‌നുവദിച്ചത്.

രാമകൃഷ്ണന്റെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഉള്‍പ്പടെ രണ്ട് പെണ്‍മക്കളുമായി സമീപത്തെ രണ്ട് യുവാക്കള്‍ പ്രണയത്തിലായിരുന്നു. ഇതിനെ രാമകൃഷ്ണന്‍ ചോദ്യം ചെയ്തതാണ് ‌കൊലപാതകത്തിലേക്ക് നയിച്ചത്. തിങ്കളാഴ്ച രാത്രി മദ്യലഹരിയില്‍ വീട്ടിലെത്തിയ രാമകൃഷ്ണന്‍ വീടിന്റെ ഉമ്മറത്ത് കിടന്ന് ഉറങ്ങി. ഭാര്യയും മക്കളും യുവാക്കളും ചേര്‍ന്ന് സാരി ഉപയോഗിച്ച് ഇയാളെ വീടിന്‍റെ കഴുക്കോലില്‍ കെട്ടിത്തൂക്കുകയായിരുന്നു.

തുടര്‍ന്ന് മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം അര്‍ദ്ധരാത്രി മൃതദേഹം വീടിന് സമീപത്തെ കാടിനുളളിലെ വഴിയരുകില്‍ ഉപേക്ഷിക്കുകയായിരുന്നു. രാമകൃഷ്ണനെ കൊലപ്പെടുത്തിയ ശേഷം മകളുടെ വിവാഹം നടത്തിക്കുകയായിരുന്നു ഭാര്യയുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. ഇളയമകള്‍ ഗര്‍ഭിണിയാണ്. പ്രായപൂര്‍ത്തിയാവത്ത പ്രതികളെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കും മറ്റുളളവരെ സബ് ജയിലിലേക്കും മാറ്റി..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →