ഹരിപ്പാട്: അമ്മയ്ക്ക് ഇരട്ടവോട്ട് വന്നത് ഉദ്യോഗസ്ഥരുടെ പിഴവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട്ടേയ്ക്ക് എല്ലാവരുടേയും വോട്ട് മാറ്റിയതാണെന്നും രമേശ് ചെന്നിത്തല 27/03/21 ശനിയാഴ്ച വ്യക്തമാക്കി.
ചെന്നിത്തല പഞ്ചായത്തിലെ 152-ാം ബൂത്തിലും ഹരിപ്പാട് നഗരസഭയിലെ 52-ാം ബൂത്തിലൂമാണ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്ക് വോട്ട്. കുടുംബത്തിലെ മറ്റെല്ലാവരുടെയും വോട്ടുകൾ ചെന്നിത്തല പഞ്ചായത്തിൽ നിന്ന് നീക്കിയെങ്കിലും ദേവകി അമ്മയുടെ വോട്ട് മാത്രം നീക്കിയിട്ടില്ലെന്നാണ് കണ്ടെത്തൽ. സംഭവം വാർത്തയായതോടെയാണ് പ്രതികരണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയത്.