കണ്ണൂർ: തന്റെ ഫോട്ടോയും പേരും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിന് കുഴപ്പമില്ലെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയും ധര്‍മ്മടത്തെ സ്ഥാനാര്‍ത്ഥിയുമായ ഭാഗ്യവതി. 26/03/21 വെള്ളിയാഴ്ച ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഭാഗ്യവതിയുടെ പ്രതികരണം.വാളയാര്‍ കേസില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകളൊന്നും നടപ്പാക്കപ്പെട്ടില്ലെന്ന ഭാഗ്യവതി ആരോപിച്ചു.
മുഖ്യമന്ത്രിയില്‍ നിന്നും തനിക്ക് മൂന്ന് ഉറപ്പ് കിട്ടിയിരുന്നു. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യും, കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും, ഏത് ഏജന്‍സി അനമ്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടാലും അതിനൊപ്പം നില്‍ക്കും എന്നിവയായിരുന്നു അവ. എന്നാല്‍ ഈ മൂന്ന് ഉറപ്പും നടപ്പായില്ലെന്ന് ഭാഗ്യവതി പറയുന്നു. ഉദ്യോഗസ്ഥര്‍ ഡബിള്‍ പ്രമോഷനോടെ ഇപ്പോഴും സര്‍വീസില്‍ ഇരിക്കുകയാണെന്നും ഭാഗ്യവതി ചൂണ്ടിക്കാട്ടി.
ഇടതുസര്‍ക്കാരിനെ തുടക്കം മുതല്‍ വിശ്വസിച്ചിരുന്ന ആളാണ് താനെന്നും എന്നിട്ടും എന്തുകൊണ്ട് നീതി ലഭിച്ചില്ല എന്ന് മനസ്സിലാവുന്നില്ലെന്നും ഭാഗ്യവതി പറഞ്ഞു.