നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു, തമിഴ്‌നാട് കോണ്‍ഗ്രസിൻ്റെ മനുഷ്യാവകാശ വിഭാഗത്തിൽ പ്രവര്‍ത്തിക്കും

ചെന്നൈ : നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു. തമിഴ്‌നാട് കോണ്‍ഗ്രസില്‍ മനുഷ്യാവകാശ വിഭാഗത്തിലാണ് പ്രവര്‍ത്തിക്കുക. 25/03/21 വ്യാഴാഴ്ചയാണ് ഷക്കീല ഔപചാരികമായി കോൺഗ്രസിൽ ചേർന്നത്.

പതിനെട്ടാം വയസില്‍ സിനിമാ ജീവിതം ആരംഭിച്ച ഷക്കീല നിലവില്‍ ചെന്നൈയില്‍ താമസിച്ച് വരികയാണ്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഷക്കീല മുഴുവന്‍ സമയം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായേക്കും. സാമൂഹിക പ്രവര്‍ത്തനത്തിലും ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ഷക്കീല ഏറെ സജീവമാണ്. ട്രാന്‍സ്ജന്‍ഡര്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള അഭയകേന്ദ്രം അതിലൊന്നാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →