കണ്ണൂർ: നിരോധിത ഫ്‌ളക്‌സ് ഉല്‍പന്നങ്ങള്‍ കണ്ടെത്തുന്നതിനായി ശുചിത്വ – ഹരിത മിഷനുകള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ നേതൃത്വത്തില്‍ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. പരിശോധനയില്‍ ചില പ്രിന്റിംഗ് സ്ഥാപനങ്ങളില്‍ നൈലോണ്‍ അടങ്ങിയ ഷീറ്റ് പ്രിന്റ് ചെയ്യാന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ ഈ സ്ഥാപനങ്ങള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോട്ടീസ് നല്‍കി. പൂര്‍ണ്ണമായും റീസൈക്കിള്‍ ചെയ്യാന്‍ പറ്റുന്നതാണെന്ന ധാരണയിലാണ് ഇവ ഉപയോഗിക്കുന്നത്.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഉടനെ അനുമതി വാങ്ങേണ്ടതാണെന്നും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സ്ഥാപന നെയിം ബോര്‍ഡുകള്‍ക്കും പരസ്യ ഹോര്‍ഡിങ്ങ്/ ബോര്‍ഡുകള്‍ക്കും പിവിസി ഫ്‌ളക്‌സ്, പോളിസ്റ്റര്‍ തുണി, നൈലോണ്‍, കൊറിയന്‍ ക്ലോത്ത് എന്നിവ നിരോധിച്ചിട്ടുളളതാണെന്നും ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
കണ്ണൂർ: നൈലോണ്‍ ഫ്‌ളക്‌സ്: സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി
