പ്രശസ്ത തമിഴ് നടൻ അരവിന്ദ് സ്വാമിയും കുഞ്ചാക്കോബോബനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് – മലയാള ചിത്രമാണ് ഒറ്റ് . തീവണ്ടിക്ക് ശേഷം സംവിധായകൻ ഫെല്ലിനി സംവിധാനം ചെയ്യുന്ന എന്ന ഒറ്റ് ന്റെ ചിത്രീകരണം ഗോവയിൽ ആരംഭിച്ചു. തെലുങ്ക് താരം ഈഷാ റെബ്ബയാണ് നായിക.
ദി ഷോ പീപ്പിൾ ന്റെ ബാനറിൽ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെയും തമിഴിലെയും ഏതാനും പ്രശസ്ത താരങ്ങളും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട് .വിശാലമായ ക്യാൻവാസിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം 80 ദിവസം ആണ് പ്ലാൻ ചെയ്തിരിക്കുന്നത് എന്ന് നിർമ്മാതാവ് ഷാജി നടേശൻ പറഞ്ഞു.
എ ആർ റഹ്മാന്റെ പ്രധാന സഹായിയായ കാഷിഫ് ആണ് ഈ ചിത്രത്തിലെ സംഗീത സംവിധായകൻ. തിരക്കഥ സഞ്ജീവ്, ഛായാഗ്രഹണം വിജയ്,
എഡിറ്റിംഗ് അപ്പു ഭട്ടതിരി, കലാസംവിധാനം സുഭാഷ് കരുൺ , കോസ്റ്റ്യൂം ഡിസൈൻ സ്റ്റെഫി സേവ്യർ , മേക്കപ്പ് റോണക്സ് സേവിയർ , പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കർ , ലൈൻ പ്രൊഡ്യൂസർ മിഥുൻ എബ്രഹാം എന്നിവർ നിർവ്വഹിക്കുന്നു.