ആദായനികുതി വകുപ്പ് കാട്ടുന്നത് ശുദ്ധതെമ്മാടിത്തമാണെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബി ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ധനമന്ത്രി തോമസ് ഐസക്. ആദായനികുതി വകുപ്പ് കാട്ടുന്നത് ശുദ്ധതെമ്മാടി ത്തമാണെന്ന് തോമസ് ഐസക് 25/03/21 വ്യാഴാഴ്ച വൈകിട്ട് അഭിപ്രായപ്പെട്ടു.

ആവശ്യപ്പെട്ട രേഖകൾ കൊടുത്തിട്ടുണ്ട്. കിഫ്ബിയെ അപകീർത്തി പ്പെടുത്താനാണ് നീക്കം. മാധ്യമങ്ങളെ മുൻകൂട്ടി അറിയിച്ചുള്ള ഇത്തരം നാടകങ്ങൾ അവസാനിപ്പിക്കണമെന്നും ധനമന്ത്രി പറഞ്ഞു.

വ്യാഴാഴ്ച ഉച്ചതിരിഞ്ഞായിരുന്നു ആദായ നികുതി ഉദ്യോഗസ്ഥർ കിഫ്ബി ആസ്ഥാനത്ത് റെയ്ഡ് നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →