കൊല്ലം: കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം

കൊല്ലം: കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിധിയില്‍ 2020 ഫെബ്രുവരി വരെ നടത്തിയ കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷയില്‍ യോഗ്യത നേടി സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരായവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം കൊല്ലം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നടക്കും. ഹാള്‍ടിക്കറ്റ് ഹാജരാക്കി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാം. കാറ്റഗറി – 1 & 2 – മാര്‍ച്ച് 27 നും കാറ്റഗറി – 3 & 4 – മാര്‍ച്ച് 29 നും രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെ വിതരണം ചെയ്യും. പനിയും മറ്റ് രോഗലക്ഷണങ്ങള്‍ ഉള്ളവരും ക്വാറന്റയിന്‍ പശ്ചാത്തലമുള്ളവരും ഹാജരാകണ്ട. ഇവര്‍ പിന്നീട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും കൈപ്പറ്റാമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →