പുതുതലമുറകളിലെ യുവതീ യുവാക്കളെ ബോധവൽക്കരിക്കാൻ ഉതകുന്ന ചിത്രം സോറോ ചിത്രീകരണം വയനാട്ടിൽ പൂർത്തിയായി

ചാലിയാർ രഘു ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് സോറോ . സമകാലിക വിഷയങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ച ഈ ചിത്രം പുതിയ കാലഘട്ടത്തിലെ ലഹരിമരുന്നുകൾ ആയ സിന്തറ്റിക് ഡ്രഗ്സ്സിലെ ദോഷഫലങ്ങൾ എടുത്തുകാണിക്കുന്നതാണ് .

പുതുതലമുറയിലെ യുവതി യുവാക്കളെ ബോധവൽക്കരിക്കാൻ ആണ് ഈ കഥയിലൂടെ ശ്രമിക്കുന്നത്.

മഞ്ജു സുരേഷ് ഫിലിംസിന്റെ ബാനറിൽ സുരേഷ് സോപാനം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഒരു രാത്രിയിൽ നടക്കുന്ന കഥയാണ് പറയുന്നത്. തലൈവാസൽ വിജയ്, തൊണ്ടിമുതലും ദൃക്സാക്ഷിയും, എന്നീ ചിത്രത്തിലൂടെ ശ്രദ്ധേയനായ സിബിമാത്യു, മാമുക്കോയ, സുനിൽ സുഗത , വമിക സുരേഷ്, എന്നിവരാണ് ഈ കഥയിൽ പ്രധാന വേഷത്തിലെത്തുന്നത്. വിപിൻ ശോഭനന്ദ് ക്യാമറയും സലിം ലാൽ എഡിറ്റിംഗും നിർവഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →