‘ഇത്തവണ എടുക്കലല്ല, തൃശ്ശൂർ ഇങ്ങ് തരും’ പ്രചരണം തുടങ്ങി സുരേഷ് ഗോപി

തൃശ്ശൂർ: ഇത്തവണ സുരേഷ് ഗോപി വാചകമൊന്ന് മാറ്റിപ്പിടിച്ചു, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ തൃശ്ശൂര്‍ ഞാനിങ്ങെടുക്കുന്നു എന്ന് സുരേഷ് ഗോപി പറഞ്ഞത് ഏറെ ട്രോളുകള്‍ക്ക് വഴിവെച്ചിരുന്നു. ഇത്തവണ തൃശ്ശൂര്‍ താന്‍ എടുക്കുകയല്ല, തൃശ്ശൂര്‍ ജനങ്ങള്‍ തനിക്ക് ഇങ്ങോട്ട് വെച്ചുനീട്ടുമെന്ന് തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപി പറഞ്ഞു.

മണ്ഡലത്തില്‍ പ്രചരണം തുടങ്ങും മുന്‍പ് 25/03/21 വ്യാഴാഴ്ച വടക്കുംനാഥ ക്ഷേത്രം സന്ദര്‍ശിക്കുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല പ്രചാരണവിഷയമല്ല, മറിച്ച് ജനങ്ങളുടെ വികാരവിഷയമാണെന്ന് സുരേഷ് ഗോപി കൂട്ടിച്ചേർത്തു. സുപ്രീംകോടതി വിധി ആയുധമാക്കി സര്‍ക്കാര്‍ എന്ത് തോന്നിവാസമാണ് കാണിച്ചതെന്ന് ജനങ്ങള്‍ക്കറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു. ആ തോന്ന്യവാസികളെ ജനാധിപത്യരീതിയില്‍ത്തന്നെ വകവരുത്തണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

തൃശ്ശൂരിന് ടൂറിസം സാധ്യതകള്‍ ഉണ്ടെന്നും ജയിച്ചാല്‍ ഈ മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ശബരിമല എല്ലാവരുടേയും വികാരവിഷയമാണെന്നും ഇക്കാര്യമോര്‍ത്ത് വിശ്വാസികളുടെ മനസിലാകെ ഭയപ്പാടുണ്ടെന്നും സുരേഷ് ഗോപി വിശദീകരിക്കുന്നു. സുപ്രിംകോടതി എന്താണ് പറഞ്ഞതെന്നും അതിനെ മറികടന്ന് അതൊരു ആയുധമാക്കി പിന്നീട് നടന്ന തോന്നിവാസങ്ങള്‍ എന്താണെന്നും എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ബിജെപിയുടേയോ കോണ്‍ഗ്രസിന്റേയോ വിഷയമല്ലെന്നും അത് ജനങ്ങളുടെ വിഷയമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →