കൊല്ലം: കോവിഡ് പരിശോധനയ്ക്കായി മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതായി ഡി.എം.ഒ. പുതുരീതി പ്രകാരം ഇന്‍ഫ്‌ളുവന്‍സ-ശ്വാസകോശ രോഗബാധിതര്‍ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയാലും ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തണം. കണ്ടയിന്‍മെന്റ് സോണിലുള്ള രോഗലക്ഷണം ഇല്ലാത്തവരും ആന്റിജന്‍ ടെസ്റ്റ് നടത്തണം. രോഗലക്ഷണം ഇല്ലാത്ത 60 ന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, പ്രസവാനന്തര കാലാവധിയിലുള്ളവര്‍, ഗുരുതര രോഗബാധിതര്‍, പോഷകാഹാരക്കുറവുള്ള കുട്ടികള്‍ എന്നിവരും ആര്‍.ടി.പി.സി.ആര്‍ നടത്തണം.
രോഗലക്ഷണമുള്ള 14 ദിവസത്തിനുള്ളില്‍ അന്താരാഷ്ട്ര-അന്തര്‍ സംസ്ഥാന യാത്രികര്‍ ആന്റിജന്‍ നെഗറ്റീവായാലും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ചെയ്യണം. ഇതേ മാനദണ്ഡം തന്നെയാണ് രോഗലക്ഷണമില്ലാത്ത ക്വാറന്റനിലുള്ള അന്താരാഷ്ട്ര-അന്തര്‍ സംസ്ഥാന യാത്രികര്‍, രോഗലക്ഷണം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട രോഗലക്ഷണം ഇല്ലാത്തവര്‍, അന്താരാഷ്ട്ര-അന്തര്‍ സംസ്ഥാന യാത്രികരുമായി 14 ദിവസത്തിനുള്ളില്‍ സമ്പര്‍ക്കത്തിലായ രോഗലക്ഷണമുള്ളവര്‍-ആരോഗ്യ പ്രവര്‍ത്തകര്‍-മുന്‍നിര പോരാളികള്‍ എന്നിവര്‍ക്കും ബാധകം. കോവിഡ് സ്ഥിരീകരിച്ചവരുടെ ഫോളോ അപ്പ് സാമ്പിളുകള്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കണം.
ശസ്ത്രക്രിയ-മുന്നോടിയായ പരിശോധന നടത്തുന്നവരും ട്രൂനാറ്റ് പരിശോധനയാണ് നടത്തേണ്ടത്. രോഗലക്ഷണമില്ലാത്ത ജയില്‍ അന്തേവാസികള്‍, പരോളിന് മുമ്പും പിമ്പും ജയിലില്‍ എത്തുന്നവര്‍ എന്നിവര്‍ക്ക് ആന്റിജനാണ് നടത്തേണ്ടത്. സ്‌കൂള്‍-കോളജ്-വ്യവസായസ്ഥാപനങ്ങള്‍-ഓഫീസ്- ആതുരായലയങ്ങളിലെ അന്തേവാസികള്‍ എന്നിവര്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തണം. മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി ലക്ഷണം ഉള്ളവര്‍ സാര്‍സ് കോവ് 2 എലിസ ടെസ്റ്റ് നടത്തണം എന്നും ഡി.എം.ഒ വ്യക്തമാക്കി.