നെയ്യാറ്റിന്‍കരയിലെ പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം നിലച്ചു

നെയ്യാറ്റിന്‍കര; നെയ്യാറ്റിന്‍കര ജനറല്‍ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന പോലീസ് എയ്ഡ്‌പോസ്റ്റ് പ്രവര്‍ത്തനം നിലച്ചിട്ട് നാളുകളേറെയായി. അഞ്ചുവര്‍ഷം മുമ്പ് ഇവിടെ പ്രവര്‍ത്തിച്ചിരുന്ന അമ്മത്തൊട്ടില്‍ നീക്കം ചെയ്താണ് അവിടെ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. ഇപ്പോള്‍ അവിടെ പോലീസും എത്താറില്ല. പ്രവര്‍ത്തനം ഏതാണ്ട് നിലച്ച മട്ടാണ്. ജനറല്‍ ആശുപത്രിയില്‍ പോലീസ് എയ്ഡ്‌പോസറ്റ് സ്ഥാപിച്ചതോടെ അവിടെ നടന്നുവന്നിരുന്ന മോഷണത്തിനും അക്രമണങ്ങള്‍ക്കും ഒരുപരിധിവരെ അവസാനമായിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് പോലീസുകാര്‍ എത്താതായി.

അടുത്തയിടെ ആശുപത്രിയിലെ വനിതാ സെക്യൂരിറ്റി ജീവനക്കാരിയെ യുവാവ് ആക്രമിച്ച സംഭവം വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ആശുപത്രിയും പരിസരവും മദ്യപാനികളുടെ വിഹാരകേന്ദ്രമാണ് . കൂട്ടിരിപ്പുകാരുടെയും മറ്റും പണം മോഷ്ടാക്കള്‍ അപഹരിക്കുന്നത് നിത്യ സംഭവമാണ്. എയ്ഡ്‌പോസ്റ്റില്‍ പോലീസിനെ നിയമിക്കണമെന്ന് ജനറല്‍ ആശുപത്രി ജീവനക്കാരും യൂണിയനുകളും ആവശ്യപ്പെട്ടു.

നവജാത ശിശുക്കളെ കുറ്റിക്കാട്ടില്‍ എറിയുന്ന സംഭവങ്ങള്‍ പ്രദേശത്ത് ആവര്‍ത്തിച്ചതോടെയാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആശുപത്രിക്കുമുമ്പില്‍ അമ്മത്തൊട്ടില്‍ സ്ഥാപിച്ചത്. അമ്മത്തൊട്ടിലിലേക്ക് കുട്ടികളുമായി ആരും എത്താറില്ലായിരുന്നു. അവിടെ സ്ഥാപിച്ചിരുന്ന ക്യാമറയാവാം കുട്ടികളുമായി ആരുംഎത്താത്തതെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് അഞ്ചുവര്‍ഷം മുമ്പ് അമ്മത്തൊട്ടില്‍ മാറ്റി ഇവിടെ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥീപിക്കുകയായിരുന്നു. ഇപ്പോള്‍ പോലീസും എത്താതായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →