മേല്‍പ്പറമ്പ്: കേരളത്തിന്റെ ഭരണം ഇനിയും പിണറായി വിജയനെ ഏല്‍പ്പിച്ചാല്‍ അദ്ദേഹം സംസ്ഥാനത്തെ തന്നെ വില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മേല്‍പ്പറമ്പില്‍ നടന്ന യുഡിഎഫ് കുടുംബയോഗം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല. യൂഡിഎഫ് ഉദുമ നിയോജകമണ്ഡലം ചെയര്‍മാന്‍ കല്ലട അബ്ദുല്‍ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. രാജാമോഹന്‍ ഉണ്ണിത്താന്‍ എംപി, സ്ഥാനാര്‍ത്ഥി ബാലകൃഷ്‌ണന്‍ പെരിയ, ഹരീഷ് ബി നമ്പ്യാര്‍, എന്നിവര്‍ പ്രസംഗിച്ചു. യുഡിഎഫ് ചെയര്‍മാന്‍ സി ടി അഹമ്മദലി, ഡിസിസി പ്രസ്‌ഡന്‍റ് ഹക്കിം കുന്നില്‍, കെപിസിസി െേവെസ് പ്രസിഡന്റ് സികെ ശ്രീധരന്‍, ടി ഇ അബ്ദുളള, കല്ലട മാഹിന്‍ ,സാജിദ് മവ്വല്‍, ധന്യ സുരേഷ്, കെ ഇ ഇ ബക്കര്‍, സുഫൈജ അബുബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വി.ആര്‍ വിദ്യാസാഗര്‍ സ്വാഗതവും എംസി പ്രഭാകരന്‍ നന്ദിയും പറഞ്ഞു.