കമലഹാസന്റെ വാഹനം തടഞ്ഞുനിർത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ റെയ്ഡ് നടത്തിയതിൽ വിവാദം

ചെന്നൈ: 23/03/21 ചൊവ്വാഴ്ച രാത്രി തഞ്ചാവൂർ ജില്ലാ അതിർത്തിയിൽ വെച്ച് നടൻ കമലഹാസന്റെ വാഹനം തടഞ്ഞു നിർത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ റെയ്ഡ് നടത്തിയതിൽ വിവാദം പുകയുന്നു.

തുടർച്ചയായ റെയ്ഡിലൂടെയും കേന്ദ്ര ഏജൻസികളെ കാട്ടിയും തന്നെ ഭയപ്പെടുത്തേണ്ട എന്ന് മക്കൾ നീതി മൺട്രം നേതാവ് കമലഹാസൻ പ്രതികരിച്ചു. അതേസമയം ചെപ്പോക്ക് മണ്ഡലത്തിലെ സ്ഥാനാർത്ഥി ഉദയനിധി സ്റ്റാലിൻ സത്യവാങ്മൂലത്തിൽ നൽകിയ സ്വത്ത് വിവരങ്ങൾ തെറ്റാണെന്ന് ആരോപിച്ച് അണ്ണാ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തുനൽകി.

അണ്ണാ ഡി എം കെക്ക്പുറമേ കേന്ദ്രസർക്കാരിനെതിരെയും ഡിഎംകെ പ്രചാരണം ശക്തമാക്കി. പാചകവാതക വിലവർധനവും പൗരത്വ ഭേദഗതി നിയമവും ഡിഎംകെ ചർച്ചയാക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →