റഷ്യയില്‍ സൈനിക വിമാനം അപകടത്തില്‍പ്പെട്ട് മൂന്ന് മരണം

മോസ്‌കോ: റഷ്യയില്‍ സൈനിക വിമാനം അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. തു-22 ബോംബര്‍ വിമാനമാണ് ഇജക്ഷന്‍ സിസ്റ്റം തകരാറിലായതിനെ തുടര്‍ന്ന് അപകടത്തില്‍പെട്ടത്. അതേസമയം ഒരു ക്രൂ അംഗം രക്ഷപ്പെട്ടതായി റിപോര്‍ട്ടുണ്ട്. പാരച്യൂട്ടുകള്‍ വിന്യസിക്കാന്‍ വേണ്ടത്ര ഉയരം ഇല്ലാത്തതിനാല്‍ മൂന്ന് ക്രൂ അംഗങ്ങള്‍ക്ക് മാരകമായ പരിക്കേല്‍ക്കുകയായിരുന്നുവെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. തലസ്ഥാനമായ മോസ്‌കോയ്ക്ക് തെക്ക് പടിഞ്ഞാറ് 190 കിലോമീറ്റര്‍ (120 മൈല്‍) അകലെയുള്ള കലുഗ നഗരത്തിന് സമീപമാണ് അപകടം നടന്നത്.അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ അയച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ അധികൃതര്‍ വിസമ്മതിച്ചു.

Share
അഭിപ്രായം എഴുതാം