കൊച്ചി: നാല് പതിറ്റാണ്ടിൽ കൂടുതൽ സിനിമയിൽ അനുഭവങ്ങളുള്ള മലയാളത്തിൻറെ പ്രിയ നടൻ മോഹൻലാൽ സംവിധായകനാകാനുള്ള ഒരുക്കത്തിലാണ്. അതിനിടയിലാണ് തൻറെ പ്രിയപ്പെട്ട ലാലേട്ടനെ വീണ്ടും കണ്ട സന്തോഷത്തിൽ ഫഹദ് ഫാസിലിൻറെ സഹോദരൻ ഫർഹാൻ ഫാസിൽ . ലാൽ ഫർഹാനെ വാത്സല്യത്തോടെ ചേർത്ത് പിടിച്ചു നിൽക്കുന്ന ചിത്രം ഇപ്പോൾ ശ്രദ്ധ നേടുകയാണ്
ലാലിൻറെ ഏറ്റവും വലിയ ആരാധകൻ കൂടിയായ ഫർഹാൻ എനിക്ക് അദ്ദേഹത്തെ കാണുമ്പോഴെല്ലാം രോമാഞ്ചം എന്ന് കുറിച്ചു.
മോഹൻലാലിൻറെ അടുത്തതായി തിയേറ്ററുകളിൽ എത്താൻ ഇരിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റ സിംഹം. മെയ് 13 ന് ചിത്രം റിലീസ് ചെയ്യും. മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ സന്തോഷത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. സ്പെഷ്യൽ ഇഫക്റ്റ്, വസ്ത്രാലങ്കാരം, എന്നീ വിഭാഗങ്ങളിലും മരയ്ക്കാർ അറബിക്കടലിന്റ സിംഹം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ലാലിൻറെ ആറാട്ട് ഓണത്തിന് റിലീസ് ചെയ്യും.

