കൊല്ലം:തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ – ജില്ലാ കലക്ടര്‍

കൊല്ലം: ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. 11 മണ്ഡലങ്ങളിലെയും വരണാധികാരികളും തിരഞ്ഞെടുപ്പ് നീരീക്ഷകരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇത് പറഞ്ഞത്. എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. ഇവര്‍ക്കുള്ള അവസാനഘട്ട പരിശീലനം ഈ മാസം അവസാനം നടക്കും. വോട്ടിംഗ് മെഷീനുകള്‍ സജ്ജീകരിച്ച് നല്‍കുന്നതിനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്. തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി പൂര്‍ത്തിയാക്കുന്നതിനാവശ്യമായ സുരക്ഷാ നടപടികള്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ട്. സി വിജില്‍ ആപ്പിലൂടെ ലഭിക്കുന്ന പരാതികള്‍ക്ക് സമയബന്ധിതമായി നടപടി സ്വീകരിക്കുന്നു. പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്തിയതായി കലക്ടര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകരായ ഫൈസല്‍ അഫ്താബ്, ഹരി ചന്ദ്ര സെംവാള്‍, ശല്ലേഷ് കുമാര്‍ ചൗരസ്യ, എസ്.കെ. പ്രജാപതി, പൊലീസ് നിരീക്ഷക മുത്താ അശോക് ജയിന്‍, റൂറല്‍ എസ്.പി. കെ.ബി.രവി, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജോസി ചെറിയാന്‍, സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്‍, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സി.എസ്. അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →