ലാൽസാർ, പ്രിയൻ സാർ, അഭിനന്ദനങ്ങൾ.. ഹരീഷ് പേരടിയുടെ വാക്കുകൾ

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലെ ദേശീയ പുരസ്കാര ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മികച്ച ചിത്രത്തിനുള്ള സ്വർണ്ണ കമലം അടക്കം മൂന്ന് പുരസ്കാരങ്ങൾ ലഭിച്ച ഈ ചിത്രത്തിന്റെ വസ്ത്രാലങ്കാരം സുജിത്ത് സുധാകരനും വീശിയും സ്പെഷ്യൽ ഇഫക്റ്റ് സിദ്ധാർത്ഥ പ്രിയദർശനും പുരസ്ക്കാരം ലഭിച്ചു. ഇപ്പോഴിതാ പ്രിയദർശനെയും മോഹൻലാലിനെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.

1984 ൽ ഒരു പ്രീഡിഗ്രിക്കാരൻ കോഴിക്കോട് അപ്സര തിയേറ്ററിലെ ഏറ്റവും മുന്നിലുള്ള ഒരു രൂപയുടെ ടിക്കറ്റിൽ ഇരുന്ന് പൂച്ചക്കൊരു മൂക്കുത്തി കണ്ടു ആർത്ത് ചിരിക്കുമ്പോൾ ഈ രണ്ടു പ്രതിഭകളുടെയും കൂടെ ഇങ്ങനെയൊരു സിനിമ എന്റെ സ്വപ്നത്തിന്റെ ഏഴയലത്തില്ലായിരുന്നു. ഇവരുടെ സ്വപ്നം ദേശീയ പുരസ്കാരത്തിന്റെ നിറവിൽ നിൽക്കുമ്പോൾ ഞാനും അതിൻറെ ഭാഗമാണെന്നത് സ്വപ്നവും യാഥാർഥ്യവും ആയ എൻറെ നാടക വഴിയുടെ പുണ്യം ആവുന്നു. ലാൽസാർ .. പ്രിയൻ സാർ .. അഭിനന്ദനങ്ങൾ. ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →