പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 12.8% വളരുമെന്ന് ഫിച്ച്

ന്യൂഡല്‍ഹി: 2021-22 സാമ്പത്തികവര്‍ഷം രാജ്യത്തിന്റെ വളര്‍ച്ചാ അനുമാനം 11 ശതമാനത്തില്‍നിന്ന് 12.8 ശതമാനമായി ഉയര്‍ത്തി രാജ്യാന്തര റേറ്റിങ് ഏജന്‍സിയായ ഫിച്ച്.ലോക്ക്ഡൗണിനു ശേഷമുള്ള വിപണികളുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചതിലും വേഗമാണെന്നു ഗ്ലോബല്‍ ഇക്കണോമിക് ഔട്ട്‌ലുക്കില്‍ ഫിച്ച് വ്യക്തമാക്കി. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ -23.5 ശതമാനം തളര്‍ന്ന സമ്പദ്വ്യവസ്ഥ രണ്ടാംപാദത്തില്‍ ഇടിവ് -7.3 ആയി കുറച്ചിരുന്നു. മൂന്നാംപാദത്തില്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് വിപണികള്‍ 0.4 ശതമാനം വളര്‍ച്ച കൈവരിച്ചു. 2021ന്റെ തുടക്കത്തില്‍ മികച്ച വളര്‍ച്ചയാണ് സാമ്പത്തിക സൂചകങ്ങള്‍ നല്‍കിയത്. നിര്‍മാണ മേഖലയിലെയും സേവന മേഖലയിലെയും വളര്‍ച്ച പ്രതീക്ഷ നല്‍കുന്നതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →