ന്യൂഡല്‍ഹി: 2020ലെ ഗാന്ധി സമാധാന പുരസ്കാരം ബംഗാബന്ധു ഷെയ്ഖ് മുജിബുര്‍ റഹ്മാന്. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളില്‍ അഹിംസയിലൂടെയും മറ്റ് ഗാന്ധിയന്‍ മാര്‍ഗ്ഗങ്ങളിലൂടെയും അദ്ദേഹം നല്കിയ വിശിഷ്ട സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്കാരം നല്കാന് തീരുമാനിച്ചത്. ഒരു കോടി രൂപയും, പ്രശസ്തി പത്രവും, ശിലാഫലകവും, മനോഹരമായ ഒരു പരമ്പരാഗത കരകൗശല/കൈത്തറി വസ്തുവും അടങ്ങുന്നതാണ് പുരസ്കാരം. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് പുരസ്കാരം നിര്‍ണയിച്ചത്. ജൂറി 2021 മാര്‍ച്ച് 19-നാണ് ഏകകണ്ഠമായി ഷെയ്ഖ് മുജിബുര്‍ റഹ്മാനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. 1995 മുതലാണ് (അതായത് രാജ്യം മഹാത്മാ ഗാന്ധിയുടെ 125 ആം ജന്മവാര്‍ഷികം ആഘോഷിച്ച വര്‍ഷം) ഗാന്ധി സമാധാന പുരസ്കാരം കേന്ദ്ര സര്‍ക്കാര്‍ നല്കി വരുന്നത്.
സുപ്രീം കോടതി ചീഫ് ജസ്റ്റിസും ലോക് സഭയിലെ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവുമാണ് ജൂറിയിലെ എക്സ്-ഒഫീഷ്യയോ അംഗങ്ങള്‍.
ന്യൂഡല്‍ഹി: 2020ലെ ഗാന്ധി സമാധാന പുരസ്കാരം ബംഗാബന്ധു ഷെയ്ഖ് മുജിബുര്‍ റഹ്മാന്
