വിധാന്‍ സഭ വളഞ്ഞ് പ്രതിഷേധം ശക്തമാക്കണമെന്ന് കര്‍ണ്ണാടകയിലെ കര്‍ഷകരോട് രാകേഷ് ടികായത്

ബെംഗളുരു: കർഷക സമരത്തിന്റെ ദക്ഷിണേന്ത്യൻ കേന്ദ്രമായി ബംഗളുരുവിനെ മാറ്റണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്.
കര്‍ണ്ണാടകയില്‍ ദല്‍ഹിയില്‍ നടന്നതിന് സമാനമായ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് ബംഗളുരുവിൽ 21/03/21 ഞായറാഴ്ച ദക്ഷിണേന്ത്യന്‍ കര്‍ഷക മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

കര്‍ണ്ണാടക നിയമസഭയായ വിധാന്‍ സൗധയ്ക്ക് മുന്നിലേക്ക് പ്രതിഷേധം സംഘടിപ്പിക്കാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്ന് ടികായത് പറഞ്ഞു.

‘കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള നിങ്ങളുടെ പ്രതിഷേധം അറിയിക്കാന്‍ ദല്‍ഹി വരെ വരണമെന്നില്ല. ബംഗളൂരുവിനെ ദല്‍ഹിയാക്കി മാറ്റി പ്രതിഷേധം ശക്തമാക്കിയാല്‍ മതിയാകും. പഞ്ചാബിലേയും ഉത്തര്‍പ്രദേശിലേയും കര്‍ഷകരുടെ മാത്രം പ്രതിഷേധമായി കര്‍ഷക സമരത്തെ കാണരുതെന്നും രാജ്യമൊട്ടാകെയുള്ള കര്‍ഷകര്‍ക്കായുള്ള പ്രക്ഷോഭമാണ് കര്‍ഷക സമരമെന്നും ടികായത് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →