പ്രചരണത്തിനിടയില്‍ സ്ലാബ് തകര്‍ന്ന് സ്ഥാനാര്‍ത്ഥിക്കും പ്രവര്‍ത്തകര്‍ക്കും പരിക്ക്

കിളിമാനൂര്‍ : തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ഓടയുടെ സ്ലാബ് തകര്‍ന്ന് സ്ഥാനാര്‍ത്ഥിക്കും പ്രവര്‍ത്തകര്‍ക്കും പരിക്ക്. ആറ്റിങ്ങല്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഒ.എസ് അംബിക ,പ്രവര്‍ത്തകരായ സുരേഷ്, ശിശുപാലന്‍,ബാബു, വേലു,ശശി എന്നിവര്‍ക്കാണ് പരിക്കേറ്റത്. കടയിലേക്ക് കയറാനുളള സ്ലാബ് തകര്‍ന്ന് സ്ഥാനാര്‍ത്ഥിയുള്‍പ്പടെയുളളവര്‍ ഓടയില്‍ വീണു. ഉടന്‍ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുളളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →