കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ 2 മാസത്തേക്ക് രക്തദാനം ചെയ്യരുതെന്ന് എന്‍ബിടിസി

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ സ്വീകരിച്ച ആളുകള്‍ തുടര്‍ന്ന് 2 മാസത്തേക്ക് രക്തദാനം ചെയ്യരുതെന്ന നിര്‍ദേശവുമായി നാഷണല്‍ ബ്‌ളഡ് ട്രാന്‍ഫ്യൂഷന്‍ കൗണ്‍സില്‍(എന്‍ബിടിസി). ആദ്യ ഡോസ് എടുത്തതിന് ശേഷം 28 ദിവസങ്ങള്‍ കഴിഞ്ഞാണ് രണ്ടാം ഡോസ് എടുക്കുന്നത്. അതിനാല്‍ തന്നെ ആദ്യ ഡോസ് എടുത്ത ശേഷം 57 ദിവസത്തേക്ക് രക്തദാനം നടത്താന്‍ പാടില്ലെന്നാണ് എന്‍ബിടിസി വ്യക്തമാക്കുന്നത്. രാജ്യത്ത് നിലവില്‍ കോവിഷീല്‍ഡ്, കൊവാക്സിന്‍ എന്നീ രണ്ട് കോവിഡ് വാക്സിനുകളാണ് വിതരണം ചെയ്യുന്നത്. ഈ രണ്ട് വാക്സിനുകളുടെ കാര്യത്തിലും പുതിയ നിര്‍ദേശം ബാധകമാണെന്നും എന്‍ബിടിസി വ്യക്തമാക്കി.രക്തദാനം നടത്തുന്നതിലൂടെ പ്രതിരോധശേഷിയെ ബാധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് പുതിയ നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →