വാക്​സിനെടുത്ത് രണ്ട്​ ദിവസത്തിന്​ ശേഷം ഇംറാൻ ഖാന്​ കോവിഡ്​ സ്ഥിരീകരിച്ചു

ന്യൂഡൽഹി: വാക്​സിന്​ കുത്തിവെപ്പെടുത്ത്​ രണ്ട്​ ദിവസത്തിന്​ ശേഷം പാകിസ്​താൻ പ്രധാനമന്ത്രി ഇംറാൻ ഖാന്​ കോവിഡ്​ സ്ഥിരീകരിച്ചു. 20/03/21 ശനിയാഴ്ച പാകിസ്​താൻ ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്​ഥനായ ഫൈസൽ സുൽത്താൻ ട്വിറ്ററിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്​. രോഗബാധ സ്​ഥിരീകരിച്ച ഇംറാൻ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണെന്ന്​ അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ചയാണ്​ ഇംറാൻ ചൈന വികസിപ്പിച്ച കോവിഡ്​ വാക്​സിന്റെ ആദ്യ ഡോസ്​ സ്വീകരിച്ചത്​.

68കാരനായ ഇംറാൻ കഴിഞ്ഞ ദിവസം തലസ്​ഥാന നഗരിയായ ഇസ്​ലാമാബാദിൽ നടന്ന സെക്യൂരിറ്റി കോൺഫറൻസടക്കം നിരവധി പൊതുപരിപാടികളിൽ പ​ങ്കെടുത്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →