മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ നായാട്ടിന്റെ ട്രെയിലർ 21/03/21 ഞായറാഴ്ച റിലീസ് ചെയ്യും. കുഞ്ചാക്കോ ബോബനും നിമിഷ സജയനും നായികാ നായകൻമാരാകുന്ന ഈ ചിത്രം ഏപ്രിൽ എട്ടിന് പ്രദർശനത്തിനെത്തും. ജോജുജോർജ് ആണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധായകൻ രഞ്ജിത്ത്, ശശികുമാർ , എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾഡ് കോയിൻ പിക്ചേഴ്സും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റ രചന ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റതാണ്.
വിഷ്ണു വിജയ് സംഗീതവും അൻവർ അലി ഗാനരചനയും ഷൈജു ഖാലിദ് ക്യാമറയും കൈകാര്യം ചെയ്യുന്നു.

