ബിജെപി സ്ഥാനാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റു

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി അനൂപ് ആനന്ദിന് മര്‍ദ്ദനമേറ്റു. മുല്ലക്കല്‍ 19/03/21 വെള്ളിയാഴ്ച രാത്രി ഏഴരക്കായിരുന്നു സംഭവം . തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങിപോകവെ കാര്‍ തടഞ്ഞുനിര്‍ത്തി സ്ഥാനാര്‍ത്ഥിയേയും ഒപ്പമുണ്ടായിരുന്നവരേയും മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. സിപിഎം, എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് അക്രമണത്തിന് പിന്നിലെന്ന് യുവമോര്‍ച്ചയും ബിജെപിയും ആരോപിച്ചു.

ആലപ്പുഴ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതി പുന്നപ്ര വയലാര്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ക്കിടയിലാണ് മര്‍ദ്ദനനേറ്റത്. അനൂപിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥാനാര്‍ത്ഥിയെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ റോഡുപരോധിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →