പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്തുനിന്നും മത്സരിക്കാനുളള വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ ബാലമുരളിയെ തളളി വാളയാര്‍ സമരസമിതി രക്ഷാധികാരി സിആര്‍ നിലകണ്ഠന്‍. ബാലമുരളി എന്നാണ് ജോയിന്റ് കണ്‍വീനറായതെന്ന് അറിയില്ലെന്നും കഴിഞ്ഞ ആറുമാസമായി അമ്മ സമരം നടത്തുമ്പോള്‍ ബാലമുരളിയെ കണ്ടിട്ടില്ലെന്നും നീലകണ്ഠന്‍ പറഞ്ഞു. സിപിഎംനെ രക്ഷിക്കാനുളള ചാരപ്പണിയാണിതെന്നും, നാമനിര്‍ദ്ദേശ പത്രിക നല്‍കിയതിന്റെ തൊട്ടുപിന്നാലെയുളള ഈ പ്രസ്താവന സിപിഎംന്റെ അജണ്ടയാണെന്നും ബാലമുരളി സമര സമിതിയുടെ ആരുമല്ലെന്നും നീലകണ്ഠന്‍ പറഞ്ഞു. ബാലമുരളി ചതിക്കാനാണ് അടുത്തതെന്നും സമരസമിതി രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗമല്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള തീരുമാനത്തില്‍ നിന്ന് പെണ്‍കുട്ടികളുടെ അമ്മ പിന്‍മാറണമമെന്നും പിന്മാറിയില്ലെങ്കില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും സമര സമിതി ജോയിന്റ് കണ്‍വീനര്‍ ബാലമുരളി മാധ്യങ്ങളോട് പറഞ്ഞു. സമര സമിതിയിലെ ചിലര്‍ക്ക് കോണ്‍ഗ്രസുമായി അവിശുദ്ധ ബന്ധമുണ്ടെന്നും പെണ്‍കുട്ടിയുടെ അമ്മയെ യുഡിഎഫ് വിലക്കെടുത്തുവെന്നും ആയിരുന്നു ബാലമുരളിയുടെ ആരോപണം.

