ബെൻസി പ്രൊഡക്ഷൻസ് എന്ന ബാനറിൽ ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന മൈഡിയർ മച്ചാൻസ് ഏപ്രിൽ മൂന്നിന് റിലീസ് ചെയ്യും. ബെൻസി നാസർ നിർമ്മാണവും നടനും സംവിധായകനും പ്രശസ്ത ക്യാമറാമാനുമായ പി സുകുമാർ ക്യാമറയും ചലിപ്പിച്ച ഈ ചിത്രത്തിൽ യുവതാരങ്ങളായ അഷ്കർ സൗദാൻ , രാഹുൽ മാധവ് , ബാല, ആര്യൻ, അബിൻ ജോൺ എന്നിവരാണ് മുഖ്യകഥാപാത്രങ്ങൾ .
വ്യത്യസ്തമായ സൗഹൃദത്തിൻറെ കഥ പറയുന്ന ഈ ചിത്രത്തിൽ നാല് സുഹൃത്തുക്കളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. പ്രണയം, കോമഡി , ആക്ഷൻ എന്നിവയ്ക്ക് ഏറെ പ്രധാന്യമുള്ള മൈഡിയർ മച്ചാൻസ് ഒരു ഫാമിലി എൻട്രർടെയ്നർ കൂടിയാണ്.
സൗഹൃദം പ്രമേയമായി വരുന്ന ഒട്ടേറെ ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. എങ്കിലും സൗഹൃദത്തിന്റെയും രസവും നോവും ആഹ്ളാദവുമൊക്കെ വളരെ ഹൃദ്യമായി ഒപ്പിയെടുക്കുന്ന ചിത്രമാണ് മൈ ഡിയർ മച്ചാൻസ് .
അപ്രതീക്ഷിതമായി വരുന്ന ചില തിരിച്ചടികളെ വളരെ പോസിറ്റീവായി കണ്ട് അതിജീവിക്കുന്ന ചെറുപ്പക്കാരുടെ ജീവിതം പുതിയൊരു സന്ദേശം കൂടിയാണ് യൂത്തിന് പകർന്നുനൽകുന്നത്. നീരജ ആണ് ഈ ചിത്രത്തിലെ നായിക. പാലക്കാട് ഒറ്റപ്പാലം, പൊന്നാനി, പൊള്ളാച്ചി, എന്നിവിടങ്ങളിൽ ചിത്രീകരിച്ച ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂർത്തീകരിച്ചത് – ബിജുകുട്ടൻ , സാജു കൊടിയൻ, സായികുമാർ , കോട്ടയം പ്രദീപ് കിച്ചു , അമീർ നിയാസ്, നവാസ് ബക്കർ , ചാലി പാലാ ,മേഘനാഥൻ ഉണ്ണിനായർ , ബോബൻ ആലുംമൂടൻ , ആര്യനന്ദ ,ബിസ്മി നവാസ്, നീനാ കുറുപ്പ് , സ്നേഹ മറിമായം, സീത എന്നിവരാണ് മറ്റ് അഭിനേതാക്കൾ .
നാലു ഗാനങ്ങളുള്ള ഈ ചിത്രത്തിന്റെ ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് എസ് രമേശൻ നായരുo ബി ഹരിനാരായണനും ചേർന്നാണ്. സംഗീതം വിഷ്ണു മോഹൻ , സിത്താര, മധുബാലകൃഷ്ണൻ. കഥ-തിരക്കഥ വിവേക്, ഷെഹീം കൊച്ചന്നൂർ . എഡിറ്റർ ലിജോ പോൾ . കലാസംവിധാനം അജയ് മങ്ങാട്, ദേവൻ കൊടുങ്ങല്ലൂർ . മേക്കപ്പ് രാജേഷ് നെന്മാറ. വസ്ത്രാലങ്കാരം സോബിൻ ജോസഫ് . പ്രൊഡക്ഷൻ കൺട്രോളർ അനീഷ് പെരുമ്പിലാവ് . ചീഫ് അസോസിയേറ്റ് ഷൈജു കെ ജി . പി ആർ ഒ പി ആർ സുമേരൻ . സ്റ്റിൽ സ് നൗഷാദ് കണ്ണൂർ.

