അഞ്ചുവയസുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഇരുപത്തിയൊന്നുകാരന് വധശിക്ഷ

ജയ്പൂര്‍: അഞ്ചുവയസുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ 21 കാരന് വധശിക്ഷ.രാജസ്ഥാനിലെ ജുന്‍ജുനു ജില്ലാ പോക്‌സോ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 26 ദിവസം കൊണ്ടാ വിചാരണ പൂര്‍ത്തിയാക്കി യാണ് കോടതി വിധിപറഞ്ഞത്. 2021ഫെബ്രുവരി 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്.വീടിന് സമീപത്തെ കൃഷിയിടത്തില്‍ കളിക്കുകയായിരുന്ന കുഞ്ഞിനെ 21കാരന്‍ തട്ടിക്കൊണ്ടിപോയി ക്രൂരമായി ബലാല്‍സംഘം ചെയ്യുകയായിരുന്നു. സംഭവം നടന്ന് അഞ്ചുമണിക്കൂറിനുളളില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് 9 ദിവസത്തിനുളളില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പോലീസിന്റെ അതിവേഗ നടപടിയെ കോടതിയും പ്രശംസിച്ചു.

കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കൂട്ടുകാരിയാണ് കുഞ്ഞിനെതട്ടിക്കൊണ്ടുപോയ വിവരം വീട്ടുകാരെ അറിയിച്ചത്. എന്നാല്‍ വീട്ടുകാര്‍ ഏറെ അന്വേഷിച്ചെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. പിന്നീട് പോലീസില്‍ പരാതി നല്‍കി. കുറെയേറെ കഴിഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്ത് ഗുരുതര പരിക്കുകളോടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. 40 സാക്ഷികളേയും 250ഓളം തെളിവുകളും പോലീസ് കോടതിയില്‍ ഹാജരാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →