74-ാം കാൻ ഫിലിംഫെസ്റ്റിവലിലെ ജൂറിയിൽ കറുത്ത വർഗ്ഗക്കാരൻ സ്പൈക്ക് ലീ

എഴുപത്തിനാലാമത് കാൻ ഫിലിം ഫെസ്റ്റിവലിന്റെ ജൂറിയിൽ ചരിത്രത്തിലാദ്യമായി കറുത്തവർഗക്കാരൻ അംഗമാകുന്നു. ലോകസിനിമ ആസ്വാദകർ ഉറ്റുനോക്കുന്ന ഈ ഫിലിംഫെസ്റ്റിവലിന്റെ ജൂറിയിൽ പ്രസിഡന്റായി സംവിധായകനും ആക്ടിവിസ്റ്റുമായ സ്പൈക്ക് ലീയാണ് അംഗമാകുന്നത്. കഴിഞ്ഞവർഷവുംതാൻ ഫെസ്റ്റിവെലിന് നേതൃസ്ഥാനത്ത് ഇരിക്കാൻ തയ്യാറായിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധിയിൽ ഫെസ്റ്റിവൽ നടക്കാതെ പോയെന്നും ലീ പറഞ്ഞു. ഈ ഒരു തെരഞ്ഞെടുപ്പിനെ പ്രശംസിച്ചു കൊണ്ട് നിരവധിപേരാണ് രംഗത്തുവന്നിരിക്കുന്നത്.

ഞങ്ങൾ കടന്നുപോയ അനിശ്ചിതത്വത്തിൽ ഉടനീളം പ്രതിസന്ധികളെ തരണം ചെയ്യാൻ സാധിക്കുമെന്ന ആത്മവിശ്വാസം നൽകിക്കൊണ്ട് സ്പൈക്ക് ലീ ….. നിങ്ങൾ ഞങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്തിയ സ്പൈക്ക് ലീയെ ആശംസിച്ചു കാൻ സംഘാടകസമിതി ട്വിറ്റ് ചെയ്തു.

എല്ലാവർഷവും മെയിൽ നടക്കുന്ന ഫെസ്റ്റിവൽ ഇക്കുറി ജൂലൈ 6 മുതൽ 17 വരെ ആയിരിക്കും നടക്കുക. ലീയുടെ നിരവധി സിനിമകൾ കാൻ ഫെസ്റ്റിവെലിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 1989 ൽ ഡു ദി റൈറ്റ് തിംഗ് മുതൽ 2018 പ്രദർശിപ്പിച്ച ബ്ലാക്ക് ക്ലാൻസ്മാനിൻ ഗ്രാൻഡ് പ്രിക്സ് നേടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →