നിയമസഭ തിരഞ്ഞെടുപ്പ്: മുന്‍പത്തെ പരിശീലനത്തിൽ പങ്കെടുക്കാത്തവര്‍ മാർച്ച് 18ന് നിര്‍ബന്ധമായും പങ്കെടുക്കണം

ആലപ്പുഴ: 2021 നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി  മാർച്ച് 15,16,17 തീയതികളിൽ നടത്തിയ പ്രിസൈഡിങ് ഓഫീസർ, ഒന്നാം പോളിങ് ഉദ്യോഗസ്ഥർ എന്നിവർക്കുള്ള പരിശീലനത്തിൽ പങ്കെടുക്കുന്നതിന് സാധിക്കാത്ത ഉദ്യോഗസ്ഥർക്കായി മാർച്ച് 18 രാവിലെ 10ന് പോസ്റ്റിങ് ഓർഡറിൽ രേഖപ്പെടുത്തിയിട്ടുള്ള പരിശീലന കേന്ദ്രങ്ങളിൽ വച്ച് ക്ലാസുകൾ നടത്തും. മേൽ ദിവസങ്ങളിൽ പരിശീലനത്തിൽ പങ്കെടുക്കുന്നതിന് സാധിച്ചിട്ടില്ലാത്ത പ്രിസൈഡിങ് ഓഫീസർ, ഒന്നാം പോളിങ് ഉദ്യോഗസ്ഥർ എന്നിവർ അന്നേ ദിവസം പരിശീലനത്തിൽ നിർബന്ധമായും പങ്കെടുക്കണം. പരിശീലനത്തിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ജനപ്രാതിനിധ്യ നിയമ പ്രകാരം അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →