ചെന്നൈ: ഒരു വീട്ടില്‍ ഒരു സര്‍ക്കാര്‍ ജോലിക്കാരന്, എല്ലാവര്ക്കും വാഷിങ്മെഷീന്‍, സൗരോര്‍ജ അടുപ്പുകള്‍, സൗജന്യ കേബിള്‍ ടിവി കണക്ഷന്, വിദ്യാര്‍ഥികള്‍ക്കു രണ്ട് ജിബി ഡേറ്റ തുടങ്ങിയ വാഗ്ദാന പെരുമഴയുമായി അണ്ണാ ഡി.എം.കെ പ്രകടന പത്രിക.അധികാരത്തിലെത്തിയാല്‍ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കാനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താമെന്നും വാഗ്ദാനമുണ്ട്.വിദ്യാഭ്യാസ ലോണുകള്‍ എഴുതിത്തള്ളും,സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കും, ഇന്ധനവില കുറയ്ക്കാന്‍ നടപടി സ്വീകരിക്കും, വിദ്യാഭ്യാസം സംസ്ഥാന ലിസ്റ്റിലേക്ക് മാറ്റും, വര്‍ഷത്തില്‍ ആറ് സൗജന്യ ഗ്യാസ് സിലിണ്ടര്‍ നല്‍കും തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്.
പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച നിലപാടില്‍ പാര്‍ട്ടിയുടെ നിലപാട് മാറ്റവും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവും ചേര്‍ന്നു പുറത്തിറക്കിയ പ്രകടനപത്രികയിലുണ്ട്. റേഷന്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കും. എല്ലാവീടുകളും കോണ്‍ക്രീറ്റ് ചെയ്യാന്‍ സഹായം നല്‍കുമെന്നും പാര്‍ട്ടി വാഗ്ദാനം ചെയ്തു. 234 സീറ്റുള്ള തമിഴ്നാട് നിയമസഭയിലേയ്ക്ക് അണ്ണാഡി.എം.കെയുമായി സഖ്യം ചേര്‍ന്ന ബി.ജെ.പി. 20 സീറ്റിലാണ് മത്സരിക്കിക്കുന്നത്.

