ജില്ലയില്‍ ലഭിച്ചത് നാല് നാമനിര്‍ദ്ദേശ പത്രികകള്‍

ആലപ്പുഴ: ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള രണ്ടാം ദിനം പിന്നിട്ടപ്പോള്‍ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായി ലഭിച്ചത് നാല് നാമനിര്‍ദ്ദേശ പത്രികകള്‍. ആലപ്പുഴ നിയമസഭാ നിയോജകമണ്ഡലത്തില്‍ സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ത്ഥിയായി ചിത്തരഞ്ജന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. കായംകുളത്ത് സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) സ്ഥാനാര്‍ഥിയായി മൈന കെ.ഗോപിനാഥും ചെങ്ങന്നൂരില്‍ സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ഥിയായി സജി ചെറിയാനും കുട്ടനാട് മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി വിനു കുമാര്‍ എസ്സുും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുന്ന അവസാന തിയതി മാര്‍ച്ച് 19 ആണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →