കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയിൽ നാല് നിയമസഭാ മണ്ഡലങ്ങളിലായി 13 താൽക്കാലിക ബൂത്തുകൾ ഒരുക്കും. ജില്ലയിലാകെ 983 മെയിൻ പോളിംഗ് ബൂത്തുകളും 608 ഓക്സിലിയറി ബൂത്തുകളുമാണുള്ളത്. ആയിരത്തിലധികം വോട്ടർമാർ ഉള്ളിടത്താണ് ഓക്സിലിയറി ബൂത്ത് അനുവദിച്ചത്. ആകെ 524 പ്രദേശങ്ങളിലായി 1591 പോളിംഗ് ബൂത്തുകളാണുള്ളത്.
മഞ്ചേശ്വരം മണ്ഡലത്തിൽ ഒന്നും കാസർകോട് അഞ്ചും കാഞ്ഞങ്ങാട് ഒന്നും തൃക്കരിപ്പൂരിൽ ആറും താൽക്കാലിക ബൂത്തുകൾ സജ്ജമാക്കും. താൽക്കാലിക ബൂത്തുകൾ ഇവയാണ്. മഞ്ചേശ്വരം: 52എ ബെജെ അങ്കണവാടി. കാസർകോട്: 17എ കാന്തിക്കര അങ്കണവാടി, 39എ മീപുരി അങ്കണവാടി, 22എ ജിഎൽപിഎസ് കളനാട് ന്യു, 167എ മുഹിസുർ ഇസ്ലാം എഎൽപി സ്കൂൾ തളങ്കര, 166 മുഹിസുർ ഇസ്ലാം എഎൽപി സ്കൂൾ തളങ്കര. കാഞ്ഞങ്ങാട്: 63എ കുടുംബക്ഷേമകേന്ദ്രം കല്ലന്തോൾ അട്ടേങ്ങാനം.
തൃക്കരിപ്പൂർ: 68എ എം.ജി.എൽ.സി കളത്തൂക്കടവ്, 71എ ഗോകടവ് ഉദയ ആർട്സ് ആൻഡ് റീഡിംഗ് റൂം, 79എ പാവൽ ഭവൻ ക്ലബ് പാവൽ, 87എ ഉദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് തോട്ടഞ്ചാൽ, 177എ എ.എൽ.പി.എസ് തൃക്കരിപ്പൂർ, കൊയോങ്കര, 178എ എ.എൽ.പി.എസ് തൃക്കരിപ്പൂർ, കൊയോങ്കര. എല്ലാ ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങളും അവശ്യ സേവനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.

